Pathanamthitta
ഓട്ടോയും കാറും കൂട്ടിയിടിച്ചു; ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഓട്ടോ ഡ്രൈവർ മരിച്ചു
ഞായറാഴ്ച എട്ടിന് നെല്ലിമൂട്ടിൽപ്പടി ജങ്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്.
അടൂർ|ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്കേതിൽ വിജയകുമാർ(46) ആണ് മരിച്ചത്. ഞായറാഴ്ച എട്ടിന് നെല്ലിമൂട്ടിൽപ്പടി ജങ്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തിൽ ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ വിജയകുമാറിൻ്റെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി.
ഗുരുതര പരുക്കേറ്റ വിജയകുമാറിനെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ശ്രീകല. മക്കൾ: അനഘ, അനശ്വര.







