Connect with us

National

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഹെഡിന്റെ തലയെടുപ്പിൽ ഓസ്ട്രേലിയക്ക് ആറാം വിശ്വ കിരീടം

മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു

Published

|

Last Updated

അഹമ്മദാബാദ്  | ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തകര്‍ത്തുകൊണ്ട് ലോകകപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ . ആറാം തവണയാണ് ഓസ്‌ട്രേലിയ കപ്പില്‍ മുത്തമിടുന്നത്. ഒരു കളിയിലും തോല്‍ക്കാതെ കലാശപ്പോരിനിറങ്ങിയ ഇന്ത്യ പൊരുതിത്തോറ്റുവെന്നുവേണം പറയാന്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു.120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയയെ വീണ്ടും വിജയത്തേരിലേറ്റിയത്. 58 റണ്‍സുമായി മര്‍നസ് ലബുഷെയ്ന്‍ നിര്‍ണായക പിന്തുണ നല്‍കി.

58 പന്തില്‍ അര്‍ധറെഞ്ച്വറി പൂര്‍ത്തിയാക്കിയ ട്രാവിസ് 78 പന്തില്‍ 80 റണ്‍സ് നേടിയതിന് പിന്നാലെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഹെഡും ലെബുഷെയ്നും ചേര്‍ന്ന് 20ാം ഓവറില്‍ സ്‌കോര്‍ 100 കടത്തി.

ഇന്നിങ്സ് തുടക്കത്തില്‍ 16 റണ്‍സില്‍ നില്‍ക്കെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷടമായി. മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഷമിയാണ് പുറത്താക്കിയത്. അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ ബുംറയും പുറത്താക്കി.മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. 15 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ് 47 റണ്‍സില്‍ സറ്റീവ് സ്മിത്തിനെ ബുമ്ര പുറത്താക്കി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് സ്മിത്ത് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി.ഈ ലോകകപ്പില്‍ ടീം ഇന്ത്യ ആദ്യമായാണ് ഓള്‍ഔട്ടാകുന്നത്.ഇന്ത്യന്‍ ടീമിനായി വിരാട് കോലി 54 റണ്‍സും കെ എല്‍ രാഹുല്‍ 66 റണ്‍സും നേടി.31 പന്തില്‍ 47 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്ക് വേഗമേറിയ തുടക്കം നല്‍കിയെങ്കിലും ബാക്കിയുള്ള താരങ്ങള്‍ക്ക് ഈ വേഗത തുടരാനായില്ല.ഓസ്ട്രേലിയന്‍ ടീമിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് വീഴ്ത്തി.പാറ്റ് കമ്മിന്‍സ് 2 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റിങ് ചെയ്തതത്.മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു.

ഗില്ലിന് പകരമാണു സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തിയത്. ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.

31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76-ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി.

പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്.

ഇരുടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ തന്നെ നിലനിര്‍ത്തി. ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

 

Latest