Connect with us

t20worldcup

ശ്രീലങ്കക്കെതിരെ ആസ്‌ത്രേലിയക്ക് ഏഴ് വിക്കറ്റ് ജയം

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി

Published

|

Last Updated

ദുബൈ | ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ആസ്‌ത്രേലിയക്ക് വിജയം. ഏഴ് വിക്കറ്റിനാണ് ആസ്‌ത്രേലിയ വിജയം സ്വന്തമാക്കിയത്. ടീം ആസ്‌ത്രേലിയയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 154 റണ്‍സ് നേടി. ശ്രീലങ്ക ഉയര്‍ത്തിയ വിജയ ലക്ഷ്യം ആസ്‌ത്രേലിയ മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ മറികടന്നു. ഡേവിഡ് വാര്‍ണറുടെ 42 പന്തില്‍ നിന്നും 65 റണ്‍സ് നേടിയ പ്രകടനമാണ് ആസ്‌ത്രേലിയയെ വിജയത്തിലെത്തിച്ചത്.

ആരോണ്‍ ഫിഞ്ച് 23 പന്തില്‍ 37 റണ്‍സും ആസ്‌ത്രേലിയക്കായി നേടി. സ്റ്റീവ് സ്മിത്ത് 28 റണ്‍സും മാര്‍ക്കസ് സ്റ്റോയ്‌നിസ് 16 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.