Connect with us

Kerala

പത്തനാപുരത്ത് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

ഭാര്യ രേവതിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗണേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

Published

|

Last Updated

കൊല്ലം | പത്തനാപുരത്ത് യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യ രേവതിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗണേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇന്ന് ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ഒന്നര മാസം മുമ്പ് രേവതിയെ കാണാനില്ലെന്ന് കാണിച്ച് ഗണേശന്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജിവിക്കാന്‍ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. കുടുംബ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കി.

പിന്നീടാണ് റോഡില്‍ വച്ച് ഇയാള്‍ രേവതിയെ ഗണേശന്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ രേവതിയെ ആദ്യം സമീപത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest