Kozhikode
വർണ്ണക്കൂടാരം വായനക്കളരി സമാപിച്ചു
പ്രശസ്ത എഴുത്തുകാരി റോസ ടീച്ചർ ഉദ്ഘാടനം ചെയ്ത വായനക്കളരിയുടെ സമാപന സമ്മേളനം പ്രശസ്ത കഥാകൃത്ത് ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രസ്സീവ് ലൈബറിയിൽ വായനക്കളരിയുടെ സമാപനത്തിൽ ശലഭ ഉദ്യാനത്തിൽ വൈദ്യുതി സുരക്ഷാ പാഠം നൽകിയ കെ എസ് ഇ ബി സബ്ബ് ഡിവിഷൻ എ ഇ ഇ ഹരി നാരായണിനൊപ്പം കുട്ടികളും സംഘാടകരും.
കോഴിക്കോട്| അത്താണിക്കൽ പ്രോഗ്രസ്സീവ് ലൈബ്രറിയിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം
എന്ന ലൈബറി കൗൺസിൽ പരിപാടിയുടെ ഭാഗമായി നടത്തിയ വർണ്ണക്കൂടാരം വായനക്കളരി സമാപിച്ചു. 12 ദിവസം ക്യാമ്പിൽ മലയാള ഭാഷാ പഠനം, നാടൻപാട്ട്, കഥാ ക്യാമ്പ്, കവിതാ ശിൽപ്പശാല, പുസ്തകാസ്വാദനം , ശാസ്ത്ര ചിന്തകൾ, ഒറിഗാമി, ലഹരി വിരുദ്ധ വേദി, നാടക ക്യാമ്പ്, ആർട്ട് ഗാലറി മ്യൂസിയം സന്ദർശനം, വൈദ്യൂതി സുരക്ഷാ പാഠം തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
പ്രശസ്ത എഴുത്തുകാരി റോസ ടീച്ചർ ഉദ്ഘാടനം ചെയ്ത വായനക്കളരിയുടെ സമാപന സമ്മേളനം പ്രശസ്ത കഥാകൃത്ത് ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴശ്ശിരാജ മ്യൂസിയത്തിലെ ശലഭ ഉദ്യാനത്തിൽ കെ എസ് ഇ ബി വെസ്റ്റ് ഹിൽ സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹരിനാരായണൻ സി എൻ വൈദ്യൂതി സുരക്ഷാ പാഠം നൽകി.
വായനക്കളരി കോ-ഓഡിനേറ്റർ ജയചന്ദ്രൻ അത്താണിക്കൽ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി സെക്രട്ടറി വി സുരേഷ് ബാബു, പ്രസിഡണ്ട് പവിത്രൻ കെ, ആശ ശശാങ്കൻ പി കെ, ദേവരാജൻ കെ , സുരേന്ദ്രൻ പി, സ്‌മിത എ, മൈഥിലി എൻ. ടി , ഷിനി മോൾ എ കെ, അൻസൽന എസ്, രാജേഷ് ഐ ,ചന്ദ്രി കെ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി സതീശൻ പി.കെ സ്വാഗതവും വൈസ് പ്രസിഡണ്ട് അനീഷ് എൻ ടി നന്ദിയും പറഞ്ഞു . അമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നിർമ്മിച്ച കയ്യെഴുത്ത് മാസിക വായനാദിനത്തിൽ പ്രകാശനം ചെയ്യും.
Content Highlights:
The 12-day Varnakkoodaram reading camp organized by the Athaniakkal Progressive Library as part of the Library Council initiative concluded in Kozhikode. The camp featured various interactive sessions for over fifty children including Malayalam language study, drama workshops, origami, poetry analysis, and science discussions. Noted short story writer Isaac Eappan inaugurated the closing ceremony following an electricity safety session conducted at the Pazhassi Raja Museum by KSEB Assistant Executive Engineer Harinarayanan C N. Prizes were distributed to the participants by the library committee members, and a handwritten magazine created during the camp will be published on Reading Day.







