Connect with us

league of islamic universities

മൊറോക്കോയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ. അസ്ഹരി പങ്കെടുത്തു

ഇസ്ലാമിക് വേള്‍ഡ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഇസിസ്‌കോ) സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്.

Published

|

Last Updated

റബാത് | ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജാമിഅ മര്‍കസിനെ പ്രതിനിധാനം ചെയ്ത് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പങ്കെടുത്തു. ഇസ്ലാമിക് വേള്‍ഡ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഇസിസ്‌കോ) സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്.

മൊറോക്കോയിലെ റബാത്ത് സിറ്റിയില്‍ ഇസിസ്‌കോയുടെ ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചാണ് ചര്‍ച്ച. വിവിധ രാഷ്ട്രങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് അംഗമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളനത്തില്‍ വെച്ച് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൗക്കി ഇബ്‌റാഹീം അബ്ദുല്‍ കരീം അല്ലാം, തുണീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ലത്വീഫ് ബൗസിസി, ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബീഅ് അല്‍ ശരീഫ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് മുസ്ലിം കമ്യൂണിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ബിശാരി തുടങ്ങിയ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.