Connect with us

National

ജമ്മു-കശ്മീരിൽ ഭീകരവാദവിരുദ്ധ ഓപറേഷനിടെ സൈനിക ദാരുണാന്ത്യം

ഓപ്പറേഷന്‍ ഷേരാവാലിന്റെ പതിനാറാം ദിവസമായ ഇന്നലെയാണ് അപകടമുണ്ടായത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരാദവിരുദ്ധ ഓപറേഷനിടെ മലയിടുക്കിലേക്ക് വഴുതി വീണ് സൈനിക ദാരുണാന്ത്യം. ലഫ്റ്റനന്റ് ബീരേശ്വര്‍ ഗോസ്വാമിയാണ് മരിച്ചത്. ഓപ്പറേഷന്‍ ഷേരാവാലിന്റെ പതിനാറാം ദിവസമായ ഇന്നലെയാണ് അപകടമുണ്ടായത്.

ഇടുങ്ങിയ മലഞ്ചെരിവിലൂടെ നീങ്ങവെയാണ് അദ്ദേഹം കാല്‍ വഴുതി വീണത്. ഉടന്‍ തന്നെ സൈനികനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ പ്രമുഖ കമാന്‍ഡുകളിലൊന്നായ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അനുശോചനം രേഖപ്പെടുത്തി. ലഫ്റ്റനന്റ് ജനറല്‍ പി കെ മിശ്രയടക്കമുള്ള സൈനികര്‍ ബീരേശ്വറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രജൗരിയിലെ ദോരിമാല്‍-ഗംഭീര്‍ മുഗളന്‍ വനമേഖലയിലെ മേയിലാണ് ഓപ്പറേഷന്‍ ഷേരാവാലി ആരംഭിച്ചത്. ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന പാകിസ്ഥാന്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനായിരുന്നു ദൗത്യം. ‘ഫൗജി’ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ ഈ മേഖലയിലുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.

Content Highlights:
An Indian Army Lieutenant died after slipping into a ravine during an anti-terror mission in Rajouri, Jammu and Kashmir. The incident occurred during the sixteenth day of Operation Sherawali. The White Knight Corps and Lieutenant General P K Mishra expressed deep condolences over the tragic loss.

Latest