Connect with us

National

ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയോടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഏറ്റ്മുട്ടലുണ്ടായത്

Published

|

Last Updated

ഫയൽ ചിത്രം

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം . നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയോടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഏറ്റ്മുട്ടലുണ്ടായത്.

നുഴഞ്ഞുകയറ്റ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഉടന്‍ തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകള്‍, പിസ്റ്റലുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു

---- facebook comment plugin here -----

Latest