Saudi Arabia
സഊദി -കുവൈത്ത് റെയില്‍വേ പദ്ധതിക്ക് അംഗീകാരം
300 ദശലക്ഷം ദിനാര്‍ (4.7 ബില്യണ്‍ യുഎസ് ഡോളര്‍) ആണ് പദ്ധതിയുടെ ചെലവ് കണക്കാക്കായിരിക്കുന്നത്
റിയാദ്-കുവൈത്ത് സിറ്റി | സഊദി അറേബ്യയെയും അയല്‍ രാജ്യമായ കുവൈത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള പുതിയ സഊദി -കുവൈത്ത് റെയില്‍വേ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കുവൈത്ത് റോഡ്സ് അതോറിറ്റി അറിയിച്ചു. 300 ദശലക്ഷം ദിനാര്‍ (4.7 ബില്യണ്‍ യുഎസ് ഡോളര്‍) ആണ് പദ്ധതിയുടെ ചെലവ് കണക്കാക്കായിരിക്കുന്നത്
സഊദിയില്‍ നിന്നും കുവൈത്തിലെ ഷദ്ദിയ പ്രദേശവുമായി ബന്ധിപ്പിച്ചുള്ള റെയില്‍വേക്ക് കുവൈത്തില്‍ 115 കിലോമീറ്റര്‍ ദൂരമാണുള്ളത് . നാലര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പഠനവും രൂപരേഖയും തയ്യാറായതായി കഴിഞ്ഞു . നിര്‍മ്മാണ ചുമതല പബ്ലിക് റോഡ്സ് അതോറിറ്റിയെ ഏല്‍പ്പിച്ചതായി കുവൈത്ത് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മേധാവി ഹുസൈന്‍ അല്‍ ഖയാത്ത് പറഞ്ഞു
പുതിയ റയില്‍വേ ലൈന്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യകടത്ത് വളരെ വേഗത്തിലാകും. കഴിഞ്ഞ ആഴ്ച റിയാദില്‍ സമാപിച്ച ഗള്‍ഫ് ഉച്ചകോടിയില്‍ ള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ അംഗ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. 2,117 കിലോമീറ്ററാണ് ജിസിസി റയില്‍വേയുടെ ആകെ ദൂരം. ഈ ഭീമന്‍ റെയില്‍ പദ്ധതിയുടെ ചെലവ് ഏകദേശം 15.4 ബില്യണ്‍ ഡോളറാണ് കണക്കാക്കായിരിക്കുന്നത്
പദ്ധതി പൂര്‍ത്തികരിക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിച്ചുള്ള ആദ്യമഗള്‍ഫ് രാജ്യങ്ങളെന്ന ബഹുമതി സഊദിയും കുവൈത്തും പങ്കിടും



