Career Notification
കൊച്ചി നേവൽ ഷിപ്പ് റിപയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പ്
പരിശീലനം ജൂലൈ മാസത്തിൽ ആരംഭിക്കും.
കൊച്ചിയിലെ നേവൽ ഷിപ്പ് റിപയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഐ ടി ഐക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 240 ഒഴിവുണ്ട്. പരിശീലനം ജൂലൈ മാസത്തിൽ ആരംഭിക്കും.
ട്രേഡുകൾ
കമ്പ്യൂട്ടർ ഓപറേഷൻ ഓഫ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്(കോപ്പാ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്),
ഇൻസ്ട്രുമെന്റ്മെക്കാനിക്, ഫൗണ്ടറി മാൻ, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രോട്ട്‌സ് മാൻ (സിവിൽ/ മെക്കാനിക്), സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, മെക്കാനിക് ഡീസൽ, ടൈലർ (ജനറൽ), പെയിന്റർ (ജനറൽ), ഷിപ്പ് റൈറ്റ് (വുഡ്).
യോഗ്യത
- കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ്സ് വിജയം, കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐ.
- പ്രായം: 2026 ജനുവരി ഒന്നിന് 18 വയസ്സ് കഴിഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പ്
പത്താം ക്ലാസ്സ്, ഐ ടി ഐ മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. അഭിമുഖവും മെഡിക്കൽ പരിശോധനയും ഉണ്ടാകും.
അപേക്ഷ
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മുഖേന അയക്കണം. ഏറ്റവും പുതിയ പാസ്സ്പോർട്ട് സൈസ് കളർ ഫോട്ടോയും (നേവിബ്ലൂ ബാക്ക്ഗ്രൗണ്ടിലുള്ള മൂന്ന് കോപ്പി) പത്താം ക്ലാസ്സിലെയും ഐ ടി ഐയുടെയും മാർക്ക് ഷീറ്റുകൾ, പാൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഗസറ്റഡ് ഓഫീസർ ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റിന്റെ പകർപ്പും അപേക്ഷയോടൊപ്പം അയക്കണം. കൂടാതെ വിമുക്ത ഭടന്മാരുടെയും സായുധസേനാംഗങ്ങളുടെയും മക്കൾ ഇതു സംബന്ധമായ സർട്ടിഫിക്കറ്റും എസ് സി/ എസ് ടി/ ഒ ബി സി വിഭാഗക്കാർ കമ്യൂണിറ്റി സർട്ടിഫിക്കറ്റും ഭിന്നശേഷി സംവരണത്തിന് അർഹതയുള്ളവർ ഇതു സംബന്ധമായ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: The Admiral Superintendent (for Office- in- charge ATS), Apprentices Training School, Naval Ship Repair Yard, Naval Base, Kochi- 682004.
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: ഏപ്രിൽ 03.
വിശദവിവരങ്ങൾക്ക്: https://rdsdekerala.dgt.gov.in






