Ongoing News
വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍; വാദം ഇന്ന്
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വാദം നടക്കുക.
പാരീസ് | ഒളിംപിക്‌സ് വനിതാ വിഭാഗം ഗുസ്തിയില്‍ അയോഗ്യയാക്കിയതിനെതിരായ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വാദം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വാദം നടക്കുക.
വിനേഷിനായി വാദം നടത്തുന്നതിന് പ്രമുഖ അഭിഭാഷകനെ കായിക കോടതിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
പാരീസിലുള്ള നാല് അഭിഭാഷകരാണ് വിനേഷിനായി കോടതിയില്‍ അപ്പീല്‍ നല്‍കിയത്.







