Connect with us

Vande Bharath Train

കേരളത്തിന് ഒരു വന്ദേഭാരത് കൂടി; മംഗലാപുരം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തും

കാവി നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് ഓണസമ്മാനമായാണു കേരളത്തിന് നല്‍കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിന് രണ്ടാമത് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും.
മംഗലാപുരം-എറണാകുളം റൂട്ടിലായിരിക്കും ഇത് സര്‍വീസ് നടത്തുക എന്നാണ് സൂചന. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്.
രണ്ട് നിര്‍ദ്ദശങ്ങളാണ് നേരത്തെ ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്.

രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നു തിരിക്കും. ഏതാണ്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്നു തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ മംഗലാപുരത്ത് എത്തിച്ചേരും. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
കാവി നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് ഓണസമ്മാനമായാണു കേരളത്തിന് നല്‍കുന്നത്. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest