Connect with us

Kerala

കെ കെ ശൈലജക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം; യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്  | വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം . സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായി പേരാമ്പ്ര സ്വദേശി ഷെഫീഖ് വാലിയക്കോടിന് എതിരെ കേസെടുത്തു. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ അധാര്‍മികമായ ഇടപെടലുകളുണ്ടായെന്നും ഒരു കാര്യവും മാറ്റിപ്പറയുന്നില്ലെന്നും തെളിവുകള്‍ പരാതി സമര്‍പ്പിച്ചയിടത്ത് നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും തെളിവുകളുണ്ടെന്നും ശൈലജ പറഞ്ഞു.

 

Latest