Connect with us

Qatar World Cup 2022

ഖത്വറില്‍ വീണ്ടും അട്ടിമറി; ബെല്‍ജിയത്തിനെതിരെ മൊറോക്കോക്ക് ഗംഭീര ജയം

രണ്ടാം പകുതിയിലാണ് മൊറോക്കോ രണ്ട് ഗോളുകളും നേടിയത്.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. ശക്തരായ ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരിക്കുകയാണ് മൊറോക്കോ. ഇതോടെ പ്രിക്വാര്‍ട്ടര്‍ പ്രവേശം സജീവമാക്കി മൊറോക്കോ.

രണ്ടാം പകുതിയിലാണ് മൊറോക്കോ രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് മൊറോക്കോയുടെ ഹക്കിം സിയേക് ഫ്രീകിക്ക് ബെല്‍ജിയത്തിന്റെ വലയിലാക്കിയെങ്കിലും വാറില്‍ ഗോളല്ലെന്ന് തെളിഞ്ഞു. എന്നാല്‍ 73ാം മിനുട്ടില്‍ മൊറോക്കോ ലക്ഷ്യം കണ്ടു.

അബ്ദുല്‍ ഹാമിദ് സാബിരി ഫ്രീകിക്കിലൂടെ ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അധിക സമയത്താണ് മൊറോക്കോ രണ്ടാം ഗോള്‍ നേടുന്നത്. 92ാം മിനുട്ടില്‍ ഉഗ്രനൊരു വലങ്കാലനടിയിലൂടെ സകരിയ അബൂഖെയ്ല്‍ ആണ് ഗോള്‍ നേടിയത്. ഹകീം സിയേക് ആയിരുന്നു അസിസ്റ്റ്.

മത്സരത്തില്‍ ആകെ രണ്ട് മഞ്ഞക്കാര്‍ഡുകളാണ് റഫറി പൊക്കിയത്. ഓരോന്ന് വീതം രണ്ട് ടീമിനും ലഭിച്ചു. കൂടുതല്‍ സമയം പന്ത് ബെല്‍ജിയം താരങ്ങളുടെ കാലുകളിലായിരുന്നു. എന്നാല്‍ ഷോട്ടുകളില്‍ ഇരുടീമുകളും തുല്യത പാലിച്ചു.