Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രഖ്യാപനം ഇന്ന്; യൂണിറ്റിന് 20പൈസവരെ വര്‍ധനവിന് സാധ്യത

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസ വരെയുള്ള വര്‍ധനവിനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും പരിഗണനയില്‍ ഉണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 202627 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനല്‍ കാലത്ത് സമ്മര്‍ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.

 

Latest