Connect with us

Kerala

നിയന്ത്രണം വിട്ട റെഡിമിക്‌സ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

ലോറിയുടെ പിന്നില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടെന്ന് പിന്നോട്ട് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി

Published

|

Last Updated

കൊല്ലം  | ലോഡുമായി വന്ന റെഡിമിക്‌സ് ലോറി കയറ്റത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പിന്നോട്ട് പോയി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന് ഭാഗികമായി തകര്‍ന്നു. സംഭവസമയത്ത് വീടിനകത്തായിരുന്ന വീട്ടമ്മ ഓടി മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ലോറിയുടെ ഡ്രൈവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

വീടിന്റെ മുന്‍ ഭിത്തിയും കോണ്‍ഗ്രീറ്റ് ഷെയ്ഡും തകര്‍ന്ന് ലോറി വീട്ടിനുള്ളിലേക്ക് കയറിയ നിലയിലാണ്. അപകടത്തിന് പിന്നാലെ കോണ്‍ഗ്രീറ്റ് മിശ്രതം വീട്ടിലാകെ വ്യാപിച്ചു. വീടിന്റെ നടുത്തളം മുഴുവന്‍ ലോറി വീണ് തകര്‍ന്നു. മൈലം-കുരാ പാതയില്‍ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. ഭാര്യ ഗിരിജയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.അടൂരില്‍ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി വന്നതാണ് ലോറി.അതേസമയം ലോറിയുടെ പിന്നില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടെന്ന് പിന്നോട്ട് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

 

Latest