Connect with us

National

ട്രെയിനിലെ പ്ലഗ് പോയിന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ചു; യുവാവിന് 1000 രൂപ പിഴ

റെയില്‍വേ ആക്ട് സെക്ഷന്‍ 147 (1) പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ട്രെയിനിലെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ചതിന് യുവാവിന് പിഴ. യുവാവ് ട്രെയിനിലെ പ്ലഗ് പോയിന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു. ഗയയില്‍ നിന്ന് ന്യൂഡല്‍ഹിലേക്കുള്ള മഹാബോധി എക്സ്പ്രസിലാണ് സംഭവം. റെയില്‍വേ ആക്ട് സെക്ഷന്‍ 147 (1) പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് 1000 രൂപ പിഴയടക്കണം.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓടുന്ന ട്രെയിനില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകാം എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി യുവാവിന് പിഴ ചുമത്തിയത്. ഒപ്പം ഇനി ഇത്തരം പ്രവൃത്തി ചെയ്യരുതെന്ന താക്കീതും കോടതി യുവാവിന് നല്‍കി.

 

 

 

 

Latest