Connect with us

Kerala

കാട്ടാക്കടയില്‍ മകളെ ശല്യം ചെയ്യുന്നത് വിലക്കിയ ഗൃനാഥനെ പാമ്പിനെ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കടയില്‍ മകളെ നിരന്തരം ശല്യം ചെയ്തത് വിലക്കിയ ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. അമ്പലത്തിന്‍ കാല രാജുവിനെ ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കിച്ചു എന്ന ഗുണ്ട് റാവു ആണ് പോലീസിന്റെ പിടിയിലായത്.

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം ്.ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. എന്നാല്‍ എറിയുന്നതിനിടെ എവിടെയോ തട്ടി പാമ്പ് രണ്ടായി മുറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പോലീസ് ആദ്യം ഗൗരവത്തിലെടുത്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി പദ്ധതിയിട്ടത്. സംഭവത്തില്‍ കാട്ടക്കട പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്

Latest