Kerala
വിഴിഞ്ഞത്ത് സമരംചെയ്യുന്നവരില്‍ വ്യത്യസ്ത ചേരികള്‍: മന്ത്രി ശിവന്‍കുട്ടി
ഉന്നയിക്കുന്നത് ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍

തിരുവനന്തപുരം | വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് വരുന്നത്. ചര്‍ച്ച പരാജയപെടുന്നത് സമരക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും മന്ത്രി ആരോപിച്ചു.
വിഴിഞ്ഞത്തെ സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് നിന്നതെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----