Connect with us

Business

ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു! മെമ്പർഷിപ്പ് ഫീസിൽ വൻ ഡിസ്‌കൗണ്ട്, വമ്പൻ ഓഫറുകളും പുതിയ ലോഞ്ചുകളും ജൂലൈ 4 മുതൽ

സെയിലിൽ എസ് ബി ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകളും ഇ എം ഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക സമ്പാദ്യം ലഭിക്കും.

Published

|

Last Updated

ന്യൂഡൽഹി | ആമസോൺ ഇന്ത്യ തങ്ങളുടെ പത്താം പതിപ്പ് പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു. ജൂലൈ 4 ന് പുലർച്ചെ 12:00 മണിക്ക് ആരംഭിച്ച് ജൂലൈ 6 ന് രാത്രി 11:59 മണി വരെ നീളുന്ന 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഉത്സവമാണ് ഒരുക്കിയിരിക്കുന്നത്. പ്രൈം മെമ്പർമാർക്കായി മാത്രമായി ഒരുക്കുന്ന ഈ സെയിലിൽ വൻ വിലക്കിഴിവ്, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ, വിനോദ പരിപാടികൾ എന്നിവ ലഭ്യമാകും.

പത്താം വാർഷികത്തോട് അനുബന്ധിച്ച് പ്രൈം മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്കായി ആമസോൺ പരിമിതകാല ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 1499 രൂപയുടെ വാർഷിക പ്രൈം മെമ്പർഷിപ്പ് 500 രൂപ ഡിസ്‌കൗണ്ടിൽ 999 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ പ്രൈം ലൈറ്റ് മെമ്പർഷിപ്പ് 799 രൂപയ്ക്ക് പകരം 599 രൂപയ്ക്കും, പ്രൈം ഷോപ്പിംഗ് എഡിഷൻ 399 രൂപയ്ക്ക് പകരം 299 രൂപയ്ക്കും ഈ കാലയളവിൽ ലഭ്യമാകും.

സെയിലിൽ എസ് ബി ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകളും ഇ എം ഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക സമ്പാദ്യം ലഭിക്കും. ആമസോൺ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് അൺലിമിറ്റഡ് 5 ശതമാനം കാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ പേ ലേറ്റർ വഴി 1500 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് പലിശരഹിത ഇ എം ഐ സൗകര്യവും ലഭ്യമാണ്. യാത്രാ ബുക്കിംഗുകൾക്കായി മേക്ക് മൈ ട്രിപ്പ് വഴി ഫ്ലൈറ്റുകൾക്ക് 10 ശതമാനം തൽക്ഷണ ഡിസ്‌കൗണ്ടും 10 ശതമാനം കാഷ്ബാക്കും ലഭിക്കും. ഹോട്ടലുകൾക്ക് 75 ശതമാനം വരെയും ബസ് ബുക്കിംഗുകൾക്ക് 17 ശതമാനം വരെയും ഇളവുകൾ ഉണ്ടാകും.

വൺപ്ലസ്, സാംസങ്, ലെഗോ, അഡിഡാസ്, അലൻ സോളി, ബോട്ട്, വോട്ട്, ഷവോമി തുടങ്ങിയ പ്രമുഖ ആഭ്യന്തര, ആഗോള ബ്രാൻഡുകളിൽ നിന്നും ചെറുകിട ഇടത്തരം സംരംഭങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ ഈ പ്രൈം ഡേയിൽ ഉണ്ടാകും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഫാഷൻ, ഹോം ആൻഡ് കിച്ചൻ, ബ്യൂട്ടി പ്രൊഡക്ട്സ് തുടങ്ങിയ കാറ്റഗറികളിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡീലുകൾ ലഭ്യമാകും.

ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കാൻ റൂഫസ് എന്ന കൺവേർസേഷണൽ എ ഐ അസിസ്റ്റന്റ്, ലെൻസ് എ ഐ വിഷ്വൽ സെർച്ച്, എ ഐ റിവ്യൂ ഹൈലൈറ്റ്സ് തുടങ്ങിയ കൃത്രിമ ബുദ്ധി സംവിധാനങ്ങൾ ആമസോൺ വെബ്‌സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഉപഭോക്താക്കളുടെ മുൻകാല ഷോപ്പിംഗ്, സേവിങ്സ് വിവരങ്ങൾ ഉൾപ്പെടുത്തിയ ‘പ്രൈം പ്ലേബാക്ക്’ എന്ന എ ഐ വീഡിയോയും ലഭ്യമാക്കും. എക്കോ സ്മാർട്ട് സ്പീക്കറുകൾക്കും ഫയർ ടി വി ഡിവൈസുകൾക്കും 45 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Content Highlights:

Amazon India has announced its 10th edition of Prime Day 2026 from July 4 to July 6, featuring 72 hours of exclusive deals and over 500 new product launches. New members can get a flat INR 500 off on the annual subscription. Shopping offers include a 10% discount for SBI and Axis Bank cardholders.

 

Latest