Connect with us

National

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന ആരോപണം; ബ്രിജ് ഭൂഷണ്‍ സിങിനെതിരെ രണ്ട് എഫ് ഐ ആര്‍

പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്‌സോ നിയമ പ്രകാരമാണ് ആദ്യത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തേത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലൈംഗിക പീഡനം ആരോപിച്ച് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി ജെ പി എം പിയുമാണ് ബ്രിജ്ഭൂഷണ്‍ സിങ്.

പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്‌സോ നിയമ പ്രകാരമാണ് ആദ്യത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ് ഐ ആര്‍.

പരാതിപ്പെട്ടിട്ടും ബ്രിജ് ഭൂഷണെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തിവരികയാണ്. താരങ്ങള്‍ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്.