Connect with us

International

ഡാബര്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കാന്‍സറിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായെന്ന് ആരോപണം

യു.എസിലെയും കാനഡയിലെയും ഉപഭോക്താക്കളാണ് കേസ് നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡാബര്‍ ഇന്ത്യയുടെ ഹെയര്‍ റിലാക്‌സര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ കാന്‍സറിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായെന്ന് ആരോപിച്ച് യു.എസിലും കാനഡയിലും ഉപഭോക്താക്കള്‍ കേസ് നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ തെളിവില്ലാത്തതും അപൂര്‍ണ്ണമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്തൃ ഉല്‍പ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, നമസ്തേ ലബോറട്ടറീസ്, ഡെര്‍മോവിവ സ്‌കിന്‍ എസന്‍ഷ്യല്‍സ്, ഡാബര്‍ ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കേസുള്ളത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ നിയമിച്ചതായി കമ്പനി വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest