ലൈംഗികാതിക്രമം ആരോപിച്ച് സമരത്തിലുള്ള ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്. അനുരാഗ് സിങിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാനാണ് സമരക്കാരുടെ തീരുമാനം.ഇന്ന് ഉച്ചക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ സിങ് അറിയിച്ചിട്ടുണ്ട്.
വീഡിയോ കാണാം







