Connect with us

Kerala

ആലപ്പുഴയില്‍ വയോധികന്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല

കൈകാലുകള്‍ കൂട്ടിക്കെട്ടി, കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

ആലപ്പുഴ |  ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവന്‍കുട്ടി(67)യാണ് മരിച്ചത്. കൈകാലുകള്‍ കൂട്ടിക്കെട്ടി, കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെട തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോഷണശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശിവന്‍കുട്ടിയുടെ ദേഹത്തും വീട്ടിനുള്ളിലുമുണ്ടായിരുന്ന ആറുപവന്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പോലീസ് അന്വേഷണം തുടങ്ങി.

Content Highlights: Elderly man Shivankutty was found dead inside a rented home in Karuvatta Alappuzha with hands bound and rope around neck. His body was spotted by neighbors after family members were away at Vandanam hospital. Haripad police suspect murder during robbery as six sovereigns of gold went missing.

.