Connect with us

National

വായു മലിനീകരണം; ഡല്‍ഹിയില്‍ കുട്ടികളുടെ കായിക മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന് സുപ്രീം കോടതി

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് സ്‌കൂള്‍ കുട്ടികളെ ഗ്യാസ് ചേമ്പറില്‍ അടയ്ക്കുന്നതിന് തുല്യമാണെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയിലെ വായു മലിനീകരണം ഏറെ മോശമായ സാഹചര്യത്തില്‍ സ്‌കൂളുകളിലെ കായിക മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. വായുമലിനീകരണമില്ലാത്ത സുരക്ഷിതമായ മാസങ്ങളിലേക്ക് കായിക പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്ന് സുപ്രീം കോടതി ബുധനാഴ്ച എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനോട് (സിഎക്യുഎം) ആവശ്യപ്പെട്ടു.

മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് സ്‌കൂള്‍ കുട്ടികളെ ഗ്യാസ് ചേമ്പറില്‍ അടയ്ക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ അണ്ടര്‍-16, അണ്ടര്‍-14 വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് മാസത്തേക്ക് ഇന്റര്‍-സോണല്‍ സ്പോര്‍ട്സ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അമിക്കസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദ്ദേശം.

അതേ സമയം ദേശീയ തലസ്ഥാനത്തിന്റെ വായുവിന്റെ ഗുണനിലവാരത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.

---- facebook comment plugin here -----

Latest