Connect with us

Kerala

നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവാണ്.

Published

|

Last Updated

കോഴിക്കോട് | നടനും നാടക പ്രവര്‍ത്തകനുമായ വിക്രമന്‍ നായര്‍ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കെ ടി മുഹമ്മദ്, തിക്കോടിയന്‍ എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘മഹാഭാരതം’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

 

Latest