Connect with us

National

സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം ഏറ്റവും കൂടുതല്‍ ബെംഗളുരുവില്‍; റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

|

Last Updated

ബെംഗളുരു| രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങള്‍ നടന്നത് ബെംഗളുരുവിലാണെന്ന് റിപ്പോര്‍ട്ട്. 2022ലെ കണക്കുപ്രകാരമാണിത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങളില്‍ ബെംഗളുരുവാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം എട്ട് പേര്‍ ആസിഡ് ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2022ല്‍ ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായത് ഏഴ് സ്ത്രീകളാണ്. അഞ്ച് കേസുകളുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്.

എന്‍സിആര്‍ബി ഡാറ്റ അനുസരിച്ച്, ആസിഡ് ആക്രമണ ശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ഡല്‍ഹിയിലാണ്. ഏഴ് കേസുകള്‍. ബെംഗളുരുവില്‍ 3 കേസുകള്‍, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

Latest