Connect with us

road accident

ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; മൂന്ന് മരണം

ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കാരായ രണ്ട് പേരാണ് വാഹനമിടിച്ച് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ/ കൊല്ലം | ആലപ്പുഴയിലും കൊല്ലത്തുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കാരായ രണ്ട് പേരാണ് വാഹനമിടിച്ച് മരിച്ചത്. ലോറിയാണ് ഇവരെ ഇടിച്ചത്. എരുമക്കുഴി രാജുമാത്യു (67), വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കൊല്ലം ബൈപ്പാസില്‍ ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പറും നാഷനല്‍ പെര്‍മിറ്റ് ലോറിയും ഇടിക്കുകയായിരുന്നു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (47) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

---- facebook comment plugin here -----

Latest