Connect with us

Kerala

മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍

അടുത്തിടെ ജില്ലയിലെ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍നിന്നായി  150 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

Published

|

Last Updated

കൊച്ചി | മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി ചാത്തന്‍കേരി പറമ്പില്‍ വീട്ടില്‍ ഷബീക്കി (36)യാണ് അറസ്റ്റിലായത്. വൈറ്റില തൈക്കൂടത്താണ് പ്രതി മസാജ് പാര്‍ലര്‍ നടത്തുന്നത്. ഇവിടെ നിന്നും 45 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

എക്‌സൈസ് പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് എംഡിഎംഎ കണ്ടെടുക്കുമ്പോഴും ഇയാള്‍ ലഹരി മരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായിരുന്നു.

അതേസമയം  അടുത്തിടെ ജില്ലയിലെ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍നിന്നായി  150 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തില്‍ അഞ്ച് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായും എക്‌സൈസ് വ്യക്തമാക്കി.