Connect with us

Obituary

വാഹനാപകടത്തിൽ യുവാവ് മരിച്ചു

സ്‌കൂട്ടറും വനംവകുപ്പിന്റെ ലോറി ആംബുലന്‍സും തമ്മിലിടിക്കുകയായിരുന്നു

Published

|

Last Updated

സുൽത്താൻ ബത്തേരി | വയനാട്ടിൽ ദേശീയ പാത 766 ൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരിക്കടുത്ത്  മൂലങ്കാവിലാണ് അപകടമുണ്ടായത്.  വനംവകുപ്പിന്റെ ലോറി ആംബുലന്‍സും എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറും തമ്മിലിടിക്കുകയായിരുന്നു. തരിയോട് കണ്ണാടി ഹൗസില്‍ മനോജ് രാമന്‍ എന്ന മുഹമ്മദ് റാഹിന്‍ഷാ (36) ആണ് മരിച്ചത്.

പരുക്കേറ്റ യുവാവിനെ ഉടന്‍ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനം വകുപ്പ് പിടികൂടുന്ന വന്യമൃഗങ്ങളെ കൊണ്ടുപോകുന്ന വാഹനമാണ് ലോറി ആംബുലന്‍സ്.

Latest