Kerala
കാട്ടുപന്നിക്കായി പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പന്നിപടക്കം കടിച്ചു; പടക്കം പൊട്ടി പശുവിന് പരുക്ക്
മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.
പാലക്കാട്|പാലക്കാട് പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരുക്ക്. പാലക്കാട് പുതുനഗരത്ത് നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവിനാണ് പരുക്ക് പറ്റിയത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.
കാട്ടുപന്നിക്കായി പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പന്നിപടക്കം പശു കടിച്ചാണ് അപകടമുണ്ടായത്. പശുവിന്റെ മുഖം തകര്‍ന്ന നിലയിലാണെന്നാണ് ലഭിക്കുന്ന വിവരം.







