Connect with us

Malappuram

കലാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തിന് പ്രത്യേക സിലബസ് രൂപപ്പെടുത്തണം: ഖലീല്‍ തങ്ങള്‍

മഅ്ദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.

Published

|

Last Updated

മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | കലാലയങ്ങള്‍ ലഹരി മുക്തമാക്കുന്നതിന് അധികൃതരുടെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്നും വിദ്യാലയങ്ങളിലേക്ക് ലഹരി എത്തുന്ന ഉറവിടം കണ്ടെത്തി വിദ്യാര്‍ഥികളെ സുരക്ഷിതമാക്കണമെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍. വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന്‍ സ്വാഗതാര്‍ഹമാണ്. കലാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തിന് സിലബസ് രൂപപ്പെടുത്തി പ്രത്യേക പിരീഡ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅ്ദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.

പരിപാടിയില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായി. മഅ്ദിന്‍ കര്‍ണാടക സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച കന്നട ഭാഷയിലുള്ള ഹജ്ജ് പുസ്തകം യു ടി ഇഫ്തിഖാര്‍ അലി അഹമ്മദ് കര്‍ണാടക പ്രകാശനം ചെയ്തു. പരിപാടിയില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തി.

വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്്ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി കവരത്തി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുസലാം മുസ്‌ലിയാര്‍ കൊല്ലം, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇസ്മാഈല്‍ കക്കാട്, ഉമര്‍ ഹാജി മക്ക സംബന്ധിച്ചു.

 

 

Latest