Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം
ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനും മര്‍ദനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനെ 15 ഓളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സൂപ്രണ്ടിനെ കാണാന്‍ വന്നവരെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പ്രധാന ഗേറ്റില്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദനമേറ്റത്. ഇയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മര്‍ദന ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീന് മര്‍ദനമേറ്റു. ഷംസുദ്ദീന്റെ മൊബൈലും സംഘം പിടിച്ചുവാങ്ങി. സെക്യൂരിറ്റി ജീവനക്കാരനുണ്ടായ മര്‍ദനം സംബന്ധിച്ച് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.







