Connect with us

accident

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു

ജനല്‍ച്ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

Published

|

Last Updated

കോട്ടയം | രാമപുരം മാനത്തൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. 14 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. ജനല്‍ച്ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

Latest