Connect with us

Achievements

10 മണിക്കൂറില്‍ ഖുര്‍ആന്‍ കാണാതെ പാരായണം ചെയ്ത് 12 ഹാഫിളീങ്ങള്‍; മഅദിന്‍ 'ഹലാവ തിലാവ' ശ്രദ്ധേയമായി

മേല്‍മുറി വടക്കേപുറം മസ്ജിദ് അബ്ദുറഹ്മാനില്‍ നടന്ന പരിപാടി ജാമിഅതുല്‍ ഹിന്ദ് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു

Published

|

Last Updated

മഅദിന്‍ അക്കാദമി ഹലാവതിലാവ ഖുര്‍ആന്‍ മനപ്പാഠ പാരായണ സംഗമം ജാമിഅതുല്‍ ഹിന്ദ് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | മഅദിന്‍ അക്കാദമി കോളേജ് ഓഫ് ഹിഫ്‌ള് ദഅവ സംഘടിപ്പിച്ച ഹലാവ തിലാവ ശ്രദ്ധേയമായി. അധ്യാപകരുടെയും മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും മുമ്പാകെ വിശുദ്ധ ഖുര്‍ആന്‍ തുടക്കം മുതല്‍ അവസാനം വരെ മനപ്പാഠം ഓതുന്ന ചടങ്ങില്‍ 12 ഹാഫിളീങ്ങളാണ് 10 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പാരായണം നടത്തിയത്.

മേല്‍മുറി വടക്കേപുറം മസ്ജിദ് അബ്ദുറഹ്മാനില്‍ നടന്ന പരിപാടി ജാമിഅതുല്‍ ഹിന്ദ് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. മഅ്ദിന്‍ കുല്ലിയ്യ പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു.

സൈതലവി സഅദി, ഖാലിദ് ഹാജി വടക്കെപ്പുറം, എം ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, യൂസുഫ് ഫാളിലി, ശാഫി ഫാളിലി, അബ്ദുറഹ്മാന്‍ (മാനേജന്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍), അബ്ദുല്‍ കരീം സഖാഫി കോഴിച്ചിന, ഹാഫിള് ശബീബ് അദനി, ഹാഫിള് മിദ്‌ലാജ് അദനി ഒതളൂര്‍, സല്‍മാന്‍ അദനി അല്‍ കാമിലി വാണിയമ്പലം, ഹാഫിള് മിന്‍ഹാജ് കിഴിശേരി പ്രസംഗിച്ചു.

 

Content Highlights:
Maadin Academy College of Hifz Dawa organized the Halawa Thilawa program in Malappuram. Twelve Hafiz students recited the entire Holy Quran from memory in ten hours before parents and the public. Jamiaul Hind Director Dr. Omarul Farooq Saqafi inaugurated the event at Melmuri Vadakkepuram Mosque.

 

 

---- facebook comment plugin here -----

Latest