Connect with us

Kerala

മുഖ്യമന്ത്രിക്ക് നേരെ ഒരു വശത്ത് കരിങ്കൊടി; മറുവശത്ത് തീപ്പിടിത്തം

പാലക്കാട്ട് മുഖ്യമന്ത്രിയെത്തിയ വേദിക്കരികിലാണ് തീപിടിത്തമുണ്ടായത്

Published

|

Last Updated

പാലക്കാട് | പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാനെത്തിയ വേദിക്കരികിൽ തീപിടിത്തം. സി പി എം  പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പ്രവർത്തകർ പൊട്ടിച്ച പടക്കത്തിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. സമീപത്തെ മാലിന്യങ്ങളിലും ഉണങ്ങിയ മരച്ചില്ലകളിലും മറ്റും  തീ കത്തിപ്പിടിക്കുകയായിരുന്നു. അഗ്നിശമന സേനാ അംഗങ്ങളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെയുള്ളവരെത്തി തീ കെടുത്തുകയായിരുന്നു.

മുഖ്യമന്ത്രിയെത്തിയ വേദിയിൽ നിന്ന് ഏതാനും മീറ്ററുകൾക്കകലെ ആണ് പ്രവർത്തകർ പടക്കം പൊട്ടിച്ചത്. ഇതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു.

ഇന്ധന സെസ് വർധനവിൽ പ്രതിഷേധിച്ച് നാടുനീളെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടികളുയരുന്നതിനിടെ മറുവശത്ത് തീപിടിച്ചത് ആശങ്കപടർത്തി. ഏതാനും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മുൻ കരുതലായി പോലീസ ്കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രതിഷേധം തടയാനായില്ല. അഞ്ചിലധികം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു നീക്കി.

---- facebook comment plugin here -----