Connect with us

National

ഏക്‌നാഥ് ഷിന്‍ഡക്ക് നേരെ വധഭീഷണി മുഴക്കിയ 19 കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് വിദ്യാര്‍ഥി വധഭീഷണി മുഴക്കിയത്.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയെയും മകനും എം പി യുമായ ശ്രീകാന്ദ് ഷിന്‍ഡയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ 19 കാരനെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.   പൂനെ സ്വദേശിയായ  ശുഭം വാര്‍ക്കാഡ് എന്ന വിദ്യാര്‍ഥിയെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതായി പോലീസ് ഔദ്യോഗികമായി അറിയിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് വിദ്യാര്‍ഥി വധഭീഷണി മുഴക്കിയത്. ഫെബ്രുവരി 11 നായിരുന്നു സംഭവം.

എക്‌സിലെ പോസ്റ്റ് കണ്ട ഉടനെ പരസ്യമായി വധഭീഷണി മുഴക്കിയ ആള്‍ക്ക് വേണ്ടി മുംബൈ പോലീസ് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് പ്രതിയുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവയുമായി ലിങ്ക് ചെയ്ത ഐ പി അഡ്രസ് കണ്ടെത്തി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് പൂനെയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

---- facebook comment plugin here -----

Latest