National
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച സിനിമ ആട്ടം, മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസിയും
2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത്
ന്യൂഡല്‍ഹി | എഴുപതാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം മലയാള ചിത്രമായ ആട്ടത്തിന്. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ആട്ടം. മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് റിഷഭ് ഷെട്ടി (ചിത്രം -കാന്താര), മികച്ച നടി നിത്യ മേനോന്‍ (തിരുച്ചിത്രമ്പലം)-മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്), മികച്ച മലയാള സിനിമ ആയി സൗദി വെള്ളക്ക . മികച്ച ചലച്ചിത്ര ഗ്രന്ഥം അവാർഡ് മലയാളിയായ കിഷോര്‍ കുമാറിന്.
മികച്ച സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം – കാന്താര
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
നവാഗത സംവിധായകൻ -പ്രമോദ് കുമാർ-ഫോജ
ഫീച്ചർ ഫിലിം – ആട്ടം
മികച്ച ആനിമേഷന്‍ ചിത്രം – കോക്കനട്ട് ട്രീ
മികച്ച ഡോക്യുമെന്റ്‌റി – മര്‍മേഴ്‌സ് ഓഫ് ജംഗിള്‍
മികച്ച തമിഴ് സിനിമ -പൊന്നിയന്‍ സെല്‍വന്‍
മികച്ച കന്നഡ ചിത്രം- കെ ജി എഫ് ചാപ്റ്റര്‍ 2
മികച്ച ഹിന്ദി ചിത്രം – ഗുല്‍മോഹര്‍
മികച്ച സംഘട്ടനം – അന്‍പറിവ് (കെ ജി എഫ് ചാപ്റ്റര്‍ 2)
മികച്ച ഛായാഗ്രാഹകന്‍ -രവി വര്‍മ്മന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
നൃത്തസംവിധാനം – ജാനി സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി ജി എം -എ ആർ റഹ്മാൻ (പൊന്നിയിന്‍ സെല്‍വന്‍ 1)
പ്രത്യേക ജൂറി പുരസ്കാരം - നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ)
2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത് പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ മത്സരത്തിനായി ഉണ്ടായിരുന്നത്.



