Connect with us

Kerala

മിൽമാ പാൽ വി​ല ഉ​ട​ൻ വ​ർ​ധി​പ്പി​ച്ചേ​ക്കും: ലി​റ്റ​റി​ന് ആ​റു​രൂ​പ വരെ കൂടാൻ സാധ്യത

മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പാലുല്‍പാദനം ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ മില്‍മ പാലിന്റെ വില ഉടന്‍ കൂടാന്‍ സാധ്യത. പാല്‍വില ലിറ്ററിന് ആറുരൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത്. പാല്‍ വില കൂട്ടാന്‍ തീരുമാനമെടുത്തെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ മില്‍മയുടെ അപേക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. മില്‍മയുടെ ആവശ്യം വീണ്ടും പരിഗണിച്ചാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ പാല്‍വില വര്‍ധിക്കാം.

---- facebook comment plugin here -----

Latest