Connect with us

Kerala

കേരളത്തില്‍ സ്വര്‍ണവില ആദ്യമായി 59,000

ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 ആയത്

Published

|

Last Updated

കൊച്ചി | കേരളത്തില്‍ സ്വര്‍ണവില ആദ്യമായി 59,000 തൊട്ടു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 ആയത്. 60 രൂപ വര്‍ധിച്ചതോടെ 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നാല് വര്‍ഷത്തിന് ശേഷം യു എസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. പലിശനിരക്ക് കുറച്ചതോടെ ആളുകള്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57,000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000വും കടന്നു. അതിന് ശേഷം 58,000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഈ മാസം ഇതുവരെ ഗ്രാമിന് 7,000 രൂപയ്ക്ക് മുകളിലാണ് വില. അതേസമയം സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7,550 മുതല്‍ 8,000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

 

---- facebook comment plugin here -----

Latest