Connect with us

Kerala

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിറകെയാണ് മോണ്‍സണ്‍ സുപ്രീംകോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.

Published

|

Last Updated

കൊച്ചി|  പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിറകെയാണ് മോണ്‍സണ്‍ സുപ്രീംകോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.

പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോന്‍സണ്‍ ഹരജിയില്‍ ആരോപിക്കുന്നു. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മൂന്ന് പീഡനക്കേസുകള്‍ ചുമത്തിയതെന്നും ഹരജിയിലുണ്ട്. ഇതില്‍ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്.

മോണ്‍സന്റെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest