Editors Pick
ചിറകില്ലാതെ പറക്കുന്ന 5 അത്ഭുത ജീവികൾ
പാറ്റജിയം എന്നറിയപ്പെടുന്ന പ്രത്യേക തരം അണ്ണാനുകൾക്കും 150 അടി വരെ ഉയരത്തിൽ മരത്തിൽ നിന്ന് പറക്കാൻ സാധിക്കും.

ചിറകില്ലെങ്കിലും പറക്കണം എന്നുള്ളത് മനുഷ്യന്റെ എല്ലാകാലത്തെയും ആഗ്രഹമാണ്. എന്നാൽ ചിറകില്ലാതെയും പറക്കുന്ന ചില ജീവികൾ ഭൂമിയിലുണ്ടെന്ന കാര്യം അറിയാമോ? ഏതൊക്കെയാണ് അവയെന്നു നോക്കാം..
പറക്കുന്ന മത്സ്യങ്ങൾ
ഈ സമുദ്ര അക്രോബാറ്റുകൾക്ക് വെള്ളത്തിന് 200 മീറ്ററിൽ അധികം ഉയരത്തിൽ പറക്കാൻ കഴിയും. ഇവയ്ക്ക് പക്ഷികളെ പോലെയുള്ള ചിറകില്ലെങ്കിലും ചെറിയ രീതിയിലുള്ള ചിറകുകൾ ഉണ്ട്.
പറക്കുന്ന തവള
തെക്കു കിഴക്കൻ ഏഷ്യയിലാണ് ഈ പ്രത്യേക തവളകൾ കാണപ്പെടുന്നത്. മരങ്ങൾക്കിടയിലൂടെ 50 അടി വരെ ഉയരത്തിൽ ചാടാനും പറക്കാനും ഇവയ്ക്ക് സാധിക്കും.
പറക്കുന്ന അണ്ണാൻ
പാറ്റജിയം എന്നറിയപ്പെടുന്ന പ്രത്യേക തരം അണ്ണാനുകൾക്കും 150 അടി വരെ ഉയരത്തിൽ മരത്തിൽ നിന്ന് പറക്കാൻ സാധിക്കും.
പാരഡൈസ് ട്രീ സ്നേക്ക്
ഈ പാമ്പുകൾക്ക് ശരീരം പ്രത്യേക ആകൃതിയിൽ പരത്താനും വായുവിലൂടെ തെന്നി മാറാനും മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ 100 അടി ഉയരത്തിൽ വരെ പറക്കാനും സാധിക്കും.
ഡ്രാക്കോ പല്ലി
ചെറിയ വാരിയെല്ലുകൾ ചിറകുകൾ പോലെ നീണ്ടുനിൽക്കുന്ന ഒരു തരം പല്ലിയാണിത്. ഇവയ്ക്ക് 30 അടി വരെ ഉയരത്തിൽ പറക്കാൻ സാധിക്കും.
ഇവയെ കൂടാതെ ബട്ടർഫ്ലൈ ഫിഷിനും, ഒരിനം കണവക്കും ഒക്കെ പറക്കാൻ സാധിക്കുമെങ്കിലും ചിറകില്ലാതെ ഉയർന്ന ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ജീവികൾ ഇവയാണ്.