Connect with us

National

ഛത്തീസ്ഗഢില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്  4 പേര്‍ മരിച്ചു 

ഗുണ്ടര്‍ദേഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖപ്പര്‍വാഡ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം.

Published

|

Last Updated

ബലോഡ്| ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയില്‍  കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു സ്ത്രീയും മകനും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.ഗുണ്ടര്‍ദേഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖപ്പര്‍വാഡ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം.സിമ്രാന്‍ സലൂജ (48), മകന്‍ രാജ്വീര്‍ സലൂജ (19), അശോക്, ഉമേഷ് സാഹു (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

വാടകയ്‌ക്കെടുത്ത വാഹനമാണ് ഇവര്‍  ഓടിച്ചിരുന്നത്. എതിര്‍ദിശയില്‍ നിന്ന് വന്ന ഇരുമ്പയിര് നിറച്ച ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest