child rape
ഗുജറാത്തില്‍ 'നിര്‍ഭയ'; നിര്‍ത്തിയിട്ട ബസില്‍ 16കാരി പീഡിപ്പിക്കപ്പെട്ടു
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

വഡോദര | ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് സമാനമായ സംഭവം ഗുജറാത്തിലും. പ്രാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിര്‍ത്തിയിട്ട ബസിലാണ് ഗുജറാത്തിലെ വഡോദരയില്‍ പീഡിപ്പക്കപ്പെട്ടത്. പതിനാറുകാരിയായ ആദിവാസി പെണ്‍കുട്ടി നിര്‍ത്തിയിട്ട ലക്ഷ്വറി ബസിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ജനുവരി രണ്ടിന് രാത്രി എട്ടോടെയാണ് വഡോദരിലെ ന്യൂ വി ഐ പി റോഡ് പ്രദേശത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലമായി ബസിനുള്ളില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുയായിരുന്നു. സംഭവം പുറത്ത് പറയരുതെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. പ്രതികള്‍ക്കെതിരെ പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.