Connect with us

Education

'ഹിസ്റ്റോഗ്രാം' അക്കാദമിക് സിമ്പോസിയം; ഏപ്രില്‍ 25, 26 തിയ്യതികളില്‍

'ചരിത്രങ്ങളെ പുനര്‍നിര്‍മിക്കുക, വിവരണങ്ങളെ തിരിച്ചുപിടിക്കുക' എന്ന പ്രമേയത്തില്‍ ചരിത്ര ഗവേഷണ പഠനങ്ങളുടെ പ്രാധാന്യവും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന പരിപാടി കാന്തപുരം ഇമാം റബ്ബാനി കോളജിലാണ് നടക്കുക.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന് കീഴിലെ അഹ്ദല്‍ സാദാത്ത് ചെയര്‍ സംഘടിപ്പിക്കുന്ന ‘ഹിസ്റ്റോഗ്രാം’ അക്കാദമിക് സിമ്പോസിയം ഏപ്രില്‍ 25, 26 തിയ്യതികളില്‍ നടക്കും. ‘ചരിത്രങ്ങളെ പുനര്‍നിര്‍മിക്കുക, വിവരണങ്ങളെ തിരിച്ചുപിടിക്കുക’ എന്ന പ്രമേയത്തില്‍ ചരിത്ര ഗവേഷണ പഠനങ്ങളുടെ പ്രാധാന്യവും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന പരിപാടി കാന്തപുരം ഇമാം റബ്ബാനി കോളജിലാണ് നടക്കുക.

ഹെറിറ്റേജ് ഇക്കോണമി ആന്‍ഡ് പ്രിസര്‍വേഷന്‍, ആര്‍ട്ട് ഹിസ്റ്ററി, ഹിസ്റ്ററി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി, മാനുസ്‌ക്രിപ്റ്റ് കള്‍ച്ചര്‍, ആര്‍ക്കൈവല്‍ സ്റ്റഡീസ്, മെറ്റീരിയല്‍ കള്‍ച്ചര്‍, ഇക്കണോമിക് ഹിസ്റ്ററി, ഹിസ്റ്ററി ഓഫ് പ്രിസണ്‍ എക്‌സ്പീരിയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഡോ. വിനില്‍ പോള്‍, ഡോ. ഷുമൈസ്, അമീന്‍ സിദ്ദീഖ്, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ശിഹാദ്, ഷംവീല്‍ അഹ്‌സനി, ഖലീല്‍ നൂറാനി, ഇര്‍ഫാന്‍ ബഷീര്‍ നൂറാനി, മുഹമ്മദ് സജാദ് നൂറാനി തുടങ്ങി അക്കാദമിക് രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

കണ്‍വീനര്‍ സിറാജുറഹ്മാന്‍ നൂറാനി സ്വാഗതവും സ്വാദിഖ് കടക്കല്‍ നന്ദിയും പറയും. രജിസ്‌ട്രേഷനും മറ്റും ബന്ധപ്പെടുക: +919037020418.

 

---- facebook comment plugin here -----

Latest