Connect with us

Kerala

'നിങ്ങള്‍ക്ക് വേണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണം'; മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍

കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കെപിസിസി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്

നേതൃത്വത്തിനെതിരെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ കെ മുരളീധരനും എം കെ രാഘവന്‍ എംപിക്കും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്നും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.

 

Latest