Connect with us

JOBS

ഗെയിലില്‍ 277 ഒഴിവുകള്‍

1.8 ലക്ഷം വരെ ശമ്പളം; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി രണ്ട് വരെ

Published

|

Last Updated

ഡല്‍ഹി ആസ്ഥനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വര്‍ക് സെന്റര്‍ യൂനിറ്റുകളില്‍ 277 ഒഴിവ്.

  • ചീഫ് മാനേജര്‍- 65 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം, 12 വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍- ഒരു വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍ (കെമിക്കല്‍)- കെമിക്കല്‍, പെട്രോകെമിക്കല്‍, കെമിക്കല്‍ ടെക്നോളജി, പെട്രോകെമിക്കല്‍ ടെക്നോളജി, കെമിക്കല്‍ ടെക്നോളജി ആന്‍ഡ് പോളിമര്‍ സയന്‍സ്, കെമിക്കല്‍ ടെക്നോളജി ആന്‍ഡ് പ്ലാസറ്റിക് ടെക്നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദം, ഒരു വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍)- മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍, മാനുഫാക്ചറിംഗ്, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ബിരുദം. ഒരു വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)- ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ബിരുദം. ഒരു വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)- ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബിരുദം. ഒരു വര്‍ഷ പരിചയം.
  •  സീനിയര്‍ എന്‍ജിനീയര്‍ (ഗെയില്‍ ടെല്‍- ടി സി, ടി എം)- ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബിരുദം, ഒരു വര്‍ഷ പരിചയം.
  • സീനിയര്‍ എന്‍ജീനിയര്‍ (മെറ്റലര്‍ജി), സീനിയര്‍ ഓഫീസര്‍ (ഫയര്‍ ആന്‍ഡ് സേഫ്റ്റി), സീനിയര്‍ ഓഫീസര്‍(സി ആന്‍ഡ് പി), സീനിയര്‍ ഓഫീസര്‍ (മാര്‍ക്കറ്റിംഗ്), സീനിയര്‍ ഓഫീസര്‍ (എഫ് ആന്‍ഡ് എ), സീനിയര്‍ ഓഫീസര്‍ (എച്ച് ആര്‍), ഓഫീസര്‍ (സെക്യൂരിറ്റി) തസ്തികയിലേക്കും ഒഴിവുകളുണ്ട്.
  •  ചീഫ് മാനേജര്‍: പ്രായപരിധി: 40. ശമ്പളം: 90,000-2,40,000, സീനിയര്‍ എന്‍ജിനീയര്‍, സീനിയര്‍ ഓഫീസര്‍: 28. ശമ്പളം: 60,000-1,80,000.
  •  ഓഫീസര്‍: 45. ശമ്പളം: 50,000-1,60,000. ഫീസ് 200. എസ് സി, എസ് ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അടക്കണം. www.gailonline.com
---- facebook comment plugin here -----

Latest