Connect with us

Omicron Kerala

ഇന്ന് 25കേസ്; കേരളത്തില്‍ ഒമിക്രോണ്‍ 300 കടന്നു

രോഗബാധിതരില്‍ 209 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ചത 305 പേര്‍ക്ക്. ഇതില്‍ 209 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 64 പേരിലും 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗമുണ്ടായി.
ഇന്ന് മാത്രം 25 പേരാണ് രോഗബാധിതരായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ മൂന്ന് പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇന്ന് സ്ഥിരീകരിച്ച 25 പേരില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറത്ത് 14 പേര്‍ യു എ ഇില്‍ നിന്നും നാല് പേര്‍ ഖത്തറില്‍ നിന്നും, ആലപ്പുഴയില്‍ രണ്ട് പേര്‍ യു എ ഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ യു എസ് എസില്‍ നിന്നും വന്നതാണ്.