Connect with us

Career Education

നേവിയിൽ 248 ട്രേഡ്‌സ്മാൻ ഒഴിവ്

മാർച്ച് അഞ്ചിനകം അപേക്ഷിക്കണം

Published

|

Last Updated

ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ സ്‌കിൽഡ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളുണ്ട്. മുംബൈ ആസ്ഥാനമായ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെയും വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിൻ്റെയും കീഴിലുള്ള നേവൽ അർമമെൻ്റ് ഡിപ്പോകളിലാണ് നിയമനം. രാജ്യത്തെവിടെയുമുള്ള കേന്ദ്രങ്ങളിൽ നിയമിക്കും. ഡെസിഗ്നേറ്റഡ്, ഓപ്ഷനൽ ട്രേഡുകളിലും ഒഴിവുണ്ട്.
മുംബൈ- മെഷിനിസ്റ്റ് 8, ഡ്രൈവർ ക്രെയിൻ മൊബൈൽ 4, ഷിപ്പ് റൈറ്റ് (ജൂനിയർ) 2, പെയിൻ്റർ 2, ഫിറ്റർ അർമമെൻ്റ് (ജി ഡബ്ല്യൂ) 38, ഫിറ്റർ ജനറൽ മെക്കാനിക് (ജി ഡബ്ല്യൂ) 36, ഫിറ്റർ ഇലക്ട്രോണിക് (ജി ഡബ്ല്യൂ) 12, ഫിറ്റർ, ഇലക്ട്രിക്കൽ 12, ഇലക്ട്രിക് മൂന്ന്.

കാർവാർ– ഇലക്ട്രിക്കൽ ഫിറ്റർ ഒന്പത്, ഇലക്ട്രോണിക് ഫിറ്റർ 19, ജനറൽ മെക്കാനിക് ഫിറ്റർ 18, സ്‌കിൽഡ് അമ്യൂണിഷൻ മെക്കാനിക് ഒന്പത്.
ഗോവ- ഇലക്ട്രോണിക് ഫിറ്റർ ഒന്ന്, ഇലക്ട്രിക് ഫിറ്റർ ഒന്ന്.
വിശാഖപട്ടണം– ഡ്രൈവർ ക്രെയിൻ ഒന്ന്, ഫിറ്റർ അർമമെൻ്റ് 14, ടോർപിഡോ ഫിറ്റർ 35, സ്‌കിൽഡ് അമ്യൂണിഷൻ മെക്കാനിക് ഏഴ്.

റാമ്പിള്ളി– ഫിറ്റർ അർമമെൻ്റ് മൂന്ന്, ടോർപിഡോ ഫിറ്റർ 9, സ്‌കിൽഡ് അമ്യൂണിഷൻ ഡിപ്പോ മൂന്ന്

സുനബേഡ– ഡ്രൈവർ ക്രെയിൻ ഒന്ന്, സ്‌കിൽഡ് അമ്യൂണിഷൻ മെക്കാനിക് ഒന്ന്
ട്രേഡുകൾ- മെഷിനിസ്റ്റ്, ടർണർ, ക്രെയിൻ ഓപറേറ്റർ വിത്ത് ഹെവി ലൈസൻസ്, ഷിപ്പ് റൈറ്റ്, കാർപെൻ്റർ, പെയിൻ്റർ(ജനറൽ), ഫിറ്റർ, ഇലക്ട്രോണിക്‌സ് (മെക്കാനിക്), മെക്കാനിക് (റേഡിയോ ആൻഡ് ടി വി), ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, ഫിറ്റർ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് കമ്മ്യൂണിക്കേഷൻ എക്യൂപ്‌മെൻ്റ് മെയിൻ്റനൻസ്, ഇലക്ട്രോണിക് മെക്കാനിക്, റേഡിയോ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, തത്തുല്യം.

ശമ്പളം-19,900-63,200 രൂപ, പ്രായം- 18-25 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ്– വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. മറ്റുള്ളവർ 250 രൂപ അടക്കണം.

യോഗ്യത: സ്‌കിൽഡ് (അമ്യൂണിഷൻ മെക്കാനിക്) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താംക്ലാസ്സ്, തത്തുല്യവും ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ,ഫിറ്റർ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെഷിനിസ്റ്റ്, മെക്കാനിക് കമ്മ്യൂണിക്കേഷൻ എക്യൂപ്‌മെൻ്റ് മെയിൻ്റനൻസ് എന്നിവയിലൊന്നിൽ ദ്വിവത്സര ഐ ടി ഐയുമാണ് യോഗ്യത. മറ്റ് ട്രേഡുകളിലേക്ക് പത്താം ക്ലാസ്സ്, തത്തുല്യവും ഇംഗ്ലീഷിൽ അറിവും ബന്ധപ്പെട്ട ട്രേഡിൽ അപ്രൻ്റീസ്ഷിപ്പും തത്തുല്യവും ആണ് വേണ്ടത്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ ഉണ്ടായിരിക്കും.
ഓൺലൈനായി മാർച്ച് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in