Connect with us

പതിനാറ് വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ആളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 21 വയസ്സുകാരനും 16 വയസ്സുകാരിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമ പ്രകാരം ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായമായതായി കണക്കാക്കാമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 ാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയില്‍ വ്യക്തമാക്കിയത്. ഇസ്ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടുകാരായ മുസ്ലിം ദമ്പതികളുടെ ഹരജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

വീഡിയോ കാണാം